ഹിസാർ: പഞ്ചാബിൽ സബ് ഇൻസ്പെക്ടറെ ചുടുകട്ടകളും വടികളുമുപയോഗിച്ച് മർദിച്ചുകൊലപ്പെടുത്തി. രമേശ് കുമാർ (57)ആണ് കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനുമുന്നിൽ ബഹളം അയൽവാസികളെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ രമേശിനെ അക്രമിസംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.